എക്സൈസിനെയും പോലീസിനെയും കബളിപ്പിച്ച്‌ ഏറെനാളായി അനധികൃത മദ്യവില്‍പന നടത്തിയ പ്രതി അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എക്സൈസിനെയും പോലീസിനെയും കബളിപ്പിച്ച്‌ ഏറെനാളായി അനധികൃത മദ്യവില്‍പന നടത്തിയ പ്രതി അറസ്​റ്റില്‍. കാഞ്ഞിരം മുല്ലശ്ശേരിയില്‍ എം.ആര്‍. ബിനുവിനെയാണ് (45) ​ ഓണം സ്​പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്​. 1999ല്‍ 10 പേര്‍ മരിച്ച വ്യാജചാരായക്കേസിലെ പ്രതിയാണിയാള്‍.

വര്‍ഷങ്ങളായി മേഖലയില്‍ അനധികൃത മദ്യവില്‍പന നടത്തുകയായിരുന്നു. പലവട്ടം പരാതി ലഭിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മദ്യം വാങ്ങാനെന്ന മട്ടില്‍ എക്സൈസ് സംഘം പ്രതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, എക്​സൈസ്​ ആണെന്ന്​ മനസ്സിലായതോടെ ഇയാള്‍ കത്തിവീശി ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ കീഴ്​പ്പെടുത്തി.

വീടിന്​ പിന്നിലെ പാടശേഖരത്തില്‍ വെള്ളത്തിനടിയില്‍ ഒളിപ്പിച്ചനിലയില്‍​ ഏഴുലിറ്റര്‍ മദ്യം കണ്ടെത്തി. കുത്തുകേസിലും പ്രതിയാണ്​ ഇയാളെന്ന്​ കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹനന്‍ നായര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്​തു. പ്രിവന്‍റിവ്​ ഓഫീസര്‍ പി.എസ്​. സുരേഷ്​​, സിവില്‍ പോലീസ്​ ഓഫീസര്‍ നിസി ജേക്കബ്​ എന്നിവരും പരിശോധനയില്‍ പ​ങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...