കർഷകരെ അവഗണിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് ; റോയ് കെ.പൗലോസ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കർഷകരെ അവഗണിക്കുന്ന സർക്കാരാണ് കേരളം  ഭരിക്കുന്നതെന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കുടപ്പനക്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ പി.പി. മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യാത്ത നടപടിയെന്നും  കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാലാം ദിവസത്തെ അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാത്ത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾ സലാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജേക്കബ്ബ് പി. ചെറിയാൻ , സുനിൽ കുമാർ പുല്ലാട് , ജി. സതീഷ്ബാബു , ജി. രഘുനാഥ് , ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത് , ബഷീർ വെള്ളത്തറ , സലിം പി. ചാക്കോ , സാബു മരുതേൻകുന്നേൽ , ഏ. ബഷീർ , രവി കണ്ടത്തിൽ , അന്നമ്മ മാത്യു , എം ആർ ശ്രീധരൻ , ഷിനു മാത്യു , രാജശേഖരൻ , ജോർജ്ജ്കുട്ടി, സജി കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പതിനഞ്ചാം ദിവസത്തെ റിലേ സത്യാഗൃഹത്തിൽ ജവഹർ ബാലജനവേദി പ്രവർത്തകർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...