മലയാലപ്പുഴ : മത്തായിയുടെ ഘാതകരായ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മലയാലപ്പുഴ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നടത്തിയ സത്യാഗ്രഹ സമരം കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, സണ്ണി കണ്ണംമണ്ണിൽ, ബിജിലാൽ ആലുനില്‍ക്കുന്നതിൽ, ദിലീപ് കുമാർ പൊതിപ്പാട്, ശശി പാറയിൽ, ബെന്നി ഈട്ടിമൂട്ടിൽ, ജയ്സൺ പീടികയിൽ, ബിനോയ് വിശ്വം. സുനോജ്, പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
പി.പി മത്തായിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണം ; മലയാലപ്പുഴയില്‍ കോൺഗ്രസ് സത്യാഗ്രഹം നടത്തി
RECENT NEWS
Advertisment