Saturday, June 29, 2024 5:53 am

മത്തായിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണം ; പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് യുവജന പ്രസ്ഥാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയുടെ ദുരൂഹ മരണത്തിന് കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നും മത്തായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായവും സംരക്ഷണവും നൽകണമെന്നും  ആവശ്യപ്പെട്ട്  മലങ്കര ഓർത്തഡോക്സ് യുവജനപ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്ടിന്റെ  നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

പെരുമ്പുഴ ബസ്സ് സ്റ്റാൻഡിൽ നിന്നും റാന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വനംവകുപ്പ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണ കേന്ദ്ര യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. അജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ കര്‍ഷകര്‍ വനപാലകരുടെ നിരന്തര പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ വനപാലകരുടെയും കാട്ടുമൃഗങ്ങളുടെയും നിരന്തര ഭീഷണിയില്‍ ആണെന്നും ഫാ. അജി വർഗ്ഗീസ് പറഞ്ഞു. മത്തായിയുടെ കൊലയാളികളെ എത്രയുംവേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും അധികാരത്തിന്റെയും യൂണിയന്റെയും പിന്‍ബലത്തില്‍ കേസ് എഴുതിത്തള്ളുവാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി മലങ്കര ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മുന്നോട്ടുനീങ്ങുമെന്നും ഫാ. അജി വർഗ്ഗീസ് മുന്നറിയിപ്പു നല്‍കി.

തുമ്പമൺ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് പറന്തൽ അദ്ധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോണി വർഗ്ഗീസ് മുഖ്യസന്ദേശം നൽകി. മുൻ കേന്ദ്ര യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.പി.വൈ.ജെസൺ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് പേരയിൽ, അലക്‌സ് കെ.പോൾ, കേന്ദ്ര യുവജനപ്രസ്ഥാനം ട്രഷറർ ജോജി പി തോമസ്, തുമ്പമൺ ഭദ്രാസന ട്രഷറർ എം.ജെ.രെഞ്ചു, നിലയ്ക്കൽ ഭദ്രാസന ട്രഷറർ ബോബി കാക്കനപ്പള്ളിൽ, കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മേഖല സെക്രട്ടറി അനി കിഴക്കുപുറം, യൂണിറ്റ് സെക്രട്ടറി എം.ബി.ജസ്റ്റിൻ, ഡിസ്ട്രിക്ട് ഓർഗനൈസർ ജോമോൻ മരുതൂർ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സി.പി.എം സ്വത്ത് ഇ.ഡി കണ്ടുകെട്ടി

0
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ്...

ഹൈടെക്ക് പദ്ധതി ; കൊല്ലം ഡിപ്പോയുടെ പ്രതീക്ഷകൾ പ്രതിസന്ധിയിൽ

0
കൊല്ലം: കി​ഫ്ബി​യുടെ കൺ​സൾട്ടൻസി​ വി​ഭാഗമായ കിഫ്കോൺ ക്ഷണിച്ച താത്പര്യപത്രത്തിൽ തുടർനടപടി​ കെ.എസ്.ആർ.ടി.സി...

എംഡിഎംഎയുമായി രക്ഷപെടാൻ ശ്രമം ; പ്രതികളെ സാഹസീകമായി പിടികൂടി പോലീസ്

0
പാലക്കാട്: പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമാഫിയ സംഘം പിടിയിൽ....

ഇറ്റലിയെ പിടിച്ചുലച്ച 13കാരിയുടെ കൊലപാതകം ; ഒരു ഡി.എന്‍.എ, ആയിരം പേർ

0
ഇറ്റലി: വര്‍ഷം 2010 നവംബര്‍ 26, ഇറ്റലിയിലെ ഒരു മുനിസിപ്പിലിറ്റിയായ ബ്രെംബാതേ...