മഠത്തിൽകാവ് കാളാഞ്ചിറ റോഡ് തകർച്ചയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : മഠത്തിൽകാവ് കാളാഞ്ചിറ റോഡ് അറ്റകുറ്റപണികൾ നടത്തി നവീകരിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഏകദേശം അഞ്ച് വർഷത്തോളമായി റോഡ് ടാറിങ് നടത്തിയിട്ട്. ഇരുനൂറിൽ അധികം വീട്ടുകാർ ആണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എലിയറക്കൽ, പൂവൻപാറ, വെള്ളപ്പാറ, മഠത്തിൽകാവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിങ് പലയിടത്തും പൂർണ്ണമായി ഇളകി പോയിട്ടുണ്ട്. റോഡിലെ വെളിച്ചക്കുറവും നാട്ടുകാരെ വലക്കുന്നു. റോഡിൽ ഓട നിർമ്മിക്കാത്തതാണ് റോഡ് ഇളകി പോകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന വെള്ളം ഓടയില്ലാത്തതിനാൽ റോഡിലൂടെ ആണ് ഒഴുകുന്നത്. ഇത് ടാറിങ് പൂർണ്ണമായി ഇളകി പോകുന്നതിന് കാരണമായി.

കോൺഗ്രസ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് റോഡ്. നിരവധി തവണ നാട്ടുകാർ പഞ്ചായത്ത്‌ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. റോഡ് തകർച്ചയിലായതിനാൽ ടാക്സി വാഹനങ്ങൾ പോലും ഈ പ്രദേശത്തേക്ക് വരുവാൻ മടിക്കുന്നു. മഴക്കാലത്ത് പലയിടത്തും റോഡിൽ ചെളി രൂപപ്പെടുന്നുണ്ട്. വേനൽകാലത്ത് പൊടി ശല്യവും വർധിക്കുന്നു. റോഡ് അറ്റകുറ്റപണികൾ നടത്തി പുനർനിർമ്മിച്ചില്ലെങ്കിൽ കോന്നി പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുവാൻ ആണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...