ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനാണ് മതേരാൻ. മതേരാന്‍, ഭംഗി കൊണ്ടും വ്യത്യസ്തതകൾ കൊണ്ടും പുതുമകൾ കൊണ്ടും സഞ്ചാരികളുടെ ഉള്ളിൽ കയറിക്കൂടിയ ഇടം. ഇടവിടാതെ മഴ പെയ്യുന്ന മൺസൂൺ യാത്രകളിലെ ‘ഹോട്ട് ഡെസ്റ്റിനേഷൻ’. സഞ്ചാരികളുടെ സ്വർഗ്ഗമായ മതേരാനിലേക്ക് കേരളത്തിൽ നിന്നൊരു യാത്ര പോയാലോ? പോക്കറ്റ് കാലിയാക്കാതെ ഏറ്റവും കുറഞ്ഞ ചെലവിൽ കൊതിതീരെ മഞ്ഞും മഴയും കൊണ്ട് പച്ചപ്പുനിറഞ്ഞ കാഴ്ചകളിലേക്ക് മതേരാനിലേക്ക് ഒരു ട്രെയിൻ യാത്ര എങ്ങനെ പ്ലാന് ചെയ്യാം എന്നു നോക്കാം.
മതേരാനിലേക്ക് ബജറ്റ് യാത്ര കേരളം കടന്നുള്ള യാത്രയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ചെലവ് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമായ മുംബൈയ്ക്ക് സമീപത്തുള്ള മതേരാൻ പലപ്പോഴും ഇങ്ങനെയൊരു തെറ്റിദ്ധാരണയ്ക്ക് പാത്രമായിട്ടുണ്ട്. തിരക്കിനു നടുവിലുള്ള പൂനെയ്കകും മുംബൈയ്ക്കും ഇടയിലായി കിടക്കുന്നുവെന്നേയുള്ളു, ചെലവ് തീരെയില്ല എന്നതാണ് മതേരാന്റെ പ്രത്യേകത. മഞ്ഞുമൂടിക്കിടക്കുന്ന കാടും ടോയ് ട്രെയിനും ഒക്കെയായി ഒരു കംപ്ലീറ്റ് പാക്കേജാണ് മതേരാൻ തരുന്നത്.
കേരള- മതേരാൻ ഒരു ട്രെയിൻ യാത്ര കേരളത്തിൽ നിന്നും മതേരാനിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോകുവാനുള്ള വഴി ട്രെയിൻ തന്നെയാണ്. കേരളത്തിൽ നിന്നും എല്ലാ ദിവസവും പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിൽ ആണ് യാത്ര. ഇതിൽ കയറി താനെയിൽ ഇറങ്ങി അവിടുന്ന് അടുത്ത ട്രെയിനിൽ നരേല് ജംങ്ഷനിലേക്ക് പോകണം. ഇവിടുന്ന് മതേരാനിലേക്ക് ടോയ് ട്രെയിൻ സർവീസ് ലഭ്യമാണ്. ഈ വിധത്തിൽ കേരളത്തിൽ നിന്ന് മതേരാനിലേക്ക് യാത്ര ക്രമീകരിക്കാം.
നേത്രാവതി എക്സ്പ്രസ്: കേരളത്തിൽ നിന്നും താനെയിലേക്ക് നേരിട്ടുള്ള രണ്ട് സർവീസുകളാണുള്ളത്. നേത്രാവതി എക്സ്പ്രസും കൊച്ചുവേളി- മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് എക്സ്പ്രസും. ഇതിൽ നേത്രാവതി എക്സ്പ്രസാണ് എല്ലാ ദിവസവും സർവീസ് നടത്തുന്നത്. കൊച്ചുവേളി- മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസുള്ളത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിൻ 30 മണിക്കൂർ 32 മിനിറ്റ് യാത്ര ചെയ്ത് രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് 3.47ന് താനെ ജംങ്ഷനിലെത്തും. നേത്രാവതി എക്സ്പ്രസിന് ജനറൽ ക്ലാസിൽ 300 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് സ്ലീപ്പർ ക്ലാസിൽ 700 രൂപ, എസി ത്രീ ടയറിൽ 1865 രൂപ, സി ടു ടയറിൽ 2705 രൂപ എന്നിങ്ങനെയാണ് നിരക്ക്.
താനെയിൽ നിന്നും ഇനി നേരാനിലേക്കാണ് പോകേണ്ടത്. ഈ റൂട്ടിലും ട്രെയിന്‍ സർവീസുകൾ ലഭ്യമാണ്. നേരൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അമൻ ലോഡ്ജ് വരെ ഒരു ടാക്സി സർവീസ് ലഭ്യമാണ്. നെരൽ, കർജാട്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകൾ ലഭ്യമാണ്. ഇവിടെയിറങ്ങിയ ശേഷം ഇവിടുന്ന് നടന്നോ അല്ലെങ്കില്‍ കുതിരപ്പുറത്തോ മതേരാനിലേക്ക് ചെല്ലാം. മാത്രമല്ല,മതേരാനിലേക്ക് അമൻ ലോഡ്ജിൽ നിന്നും മതേരാൻ റെയിൽവേയുടെ ഷട്ടിൽ സർവീസുകൾ ലഭ്യമാണ്. ജൂൺ 10 മുതൽ ഒക്ടോബർ 15 വരെ സെൻട്രൽ റെയിൽവേ നേരാൽ-മതേരാൻ ടോയ് ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതുകാരണമാണ് നേരാനിൽ നിന്നും മതേരാനിലേക്ക് ടാക്സി സർവീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. പകരം അമൻ ലോഡ്ജിൽ നിന്നും മതേരാനിലേക്ക് ഷട്ടിൽ ട്രെയിൻ സർവീസ് ഉപയോഗിക്കാം. മതേരാൻ സമുദ്രനിരപ്പിൽ നിന്നും 2,625 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മതേരാൻ മഹാരാഷ്ട്രയിലെ രായ്ഗഡ് ജില്ലയുടെ ഭാഗമാണ്. മലയുടെ നെറുകയിലെ കാട് എന്നാണ് മതേരാൻ എന്ന വാക്കിനർത്ഥം. ബ്രിട്ടീഷുതാരുടെ കാലത്താണ് മതേരാനെ ഒരു വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്. എപ്പോൾ വേണമെങ്കിലും ഇവിടെ വരാമെങ്കിലും മതേരാൻ സന്ദർശിക്കുവാൻ പറ്റിയ സമയം മഴക്കാലമാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മതേരാൻ
വാഹനങ്ങൾക്ക് പ്രവേശിക്കുവാന്‍ വിലക്കുള്ള ഏഷ്യയിലെ തന്നെ ഏക ഹിൽസ്റ്റേഷനാണിത് മതേരാൻ. ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് വാഹനങ്ങള്ക്ക് പ്രവേശനം. ബാക്കി ദൂരം ഏകദേശം രണ്ടര കിലോമീറ്റർ നടന്നു വേണം കയറുവാൻ. ടോയ് ട്രെയിൻ പോകുന്ന പാളത്തിലൂടെയാണ് മുന്നോട്ടു പോകേണ്ടത്. ലേക് പോയിന്റ്, അലക്സാണ്ടർ പോയിന്റ്, ഹണിമൂൺ പോയിന്റ്, മാലാങ് പോയിന്റ്, എക്കോ പോയിന്റ്, ലൂസിയ പോയിന്റ്, പോർക്യുപൈൻ പോയിന്റ്, തുടങ്ങിയ കാഴ്തകളും നടത്തവും ഒക്കെയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033