അച്ഛന്റെ ക്രൂര മര്‍ദനം ; ഒന്നരവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് അച്ഛന്റെ ക്രൂര മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഒന്നരവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയിലാണ് മുരുകന്‍ കുട്ടിയെ എടുത്തെറിഞ്ഞത്. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓടേക്കാവില്‍ ഇന്നലെ വൈകുന്നേരത്തോടെ ആണ് ഒന്നര വയസുകാരി അച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മുരുകനും ഭാര്യ മാരിയമ്മയും മദ്യപിക്കുന്നതിനിടെ മകള്‍ അടുത്ത് വന്നപ്പോള്‍ എടുത്തെറിഞ്ഞു എന്ന് അമ്മ മാരിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. രക്ഷപെടുത്തുമ്പോള്‍ കുട്ടിയുടെ അവസ്ഥ മോശം ആയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അച്ഛന്റെ അറസ്റ്റ് രേഖപെടുത്തി. ജുവനയില്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...