ചിറ്റാര്‍ : ഫാം ഉടമ മത്തായിയുടെത് സാധാരണ മരണമല്ല, കൊലപാതകമെന്ന് വീട്ടുകാരും നാട്ടുകാരും ഒന്നിച്ചു പറയുകയാണ്. ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുവാന്‍ ഭരണകക്ഷിയില്‍പ്പെട്ട കോന്നി എം.എല്‍.എ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ഒന്നുപറഞ്ഞാല്‍ മതി. എന്നാല്‍ ഇതുവരെയും അതിന് സ്ഥലം എം.എല്‍.എ തയ്യാറായിട്ടില്ല. ജനത്തിന്റെ നികുതിപ്പണം തിന്നുകൊഴുത്ത് ജനങ്ങളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇന്ന് മത്തായിയുടെ ഭവനം സന്ദര്‍ശിച്ചു. ദുഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കെ.പി.സി.സി യുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.