തിരുവനന്തപുരം: ഭയന്ന് ഓടില്ലെന്നും രാഷ്ട്രീയ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആര്‍എൽ മാസപ്പടിക്കേസിലാണ് മാത്യു കുഴൽനാടന്‍റെ പ്രതികരണം. കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങിയെന്നും പണം നൽകിയതിന് രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണ്. നീതി എന്നോടൊപ്പം ഉണ്ട്. തിരിച്ചടികൾ സിപിഎം ആയുധമാക്കാൻ സാധ്യതയുണ്ട് എന്നാലും പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി. വാങ്ങിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതിന് രേഖകളുണ്ട്. കമ്പനി പലർക്കും പണം നൽകിയത് അവരുടെ സുഗമമായ നടത്തിപ്പിനാണെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ധർമ്മവും ഉത്തരവാദിത്വവുമാണ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























