കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പോലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 31 വയസുകാരനായ ഷാദിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.

ഈ സമയം കാറിലെത്തിയ സംഘം ഷാദിലിനെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കാറിൽ കയറ്റികൊണ്ടുപോയത്. കാറിന്‍റെ നമ്പര്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...