മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമം​ഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം ലഭിച്ചു. അജണ്ടയുടെ പുറത്ത് പോലീസ് നടത്തിയ അക്രമമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി സർക്കാർ നടത്തിയ പദ്ധതി മാത്രമായിരുന്നു പോലീസിന്റെ നരനായാട്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം കൊടുക്കാൻ കഴിയാത്തത്, സിദ്ധാർഥന്റെ മരണം തുടങ്ങി സംസ്ഥാന സർക്കാർ നേരിടുന്ന വലിയൊരു ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണോ ഇത് എന്ന് സംശയിക്കുന്നു. രാവിലെ മൃതദേഹവുമായി പ്രതിഷേധം നടത്തിയതിന് ശേഷം വിഷയം സംസാരിച്ചു തീർക്കുന്നതിനുവേണ്ടി മന്ത്രിയുമായി സംസാരിച്ചു.

ഏതാനും കാര്യങ്ങളിൽ ധാരണയിലെത്തുകയും കളക്ടറും ഡിഎഫ്ഒയും സംസാരിക്കാനും തയ്യാറായി കോതമംഗലത്തെത്തുകയും ചെയ്തു. എന്നാൽ ഏതോ അഞ്ജാത കേന്ദ്രത്തിൽ നിന്ന്, മൃതദേഹം വിട്ടുകൊടുത്തതിന് ശേഷം മാത്രം സംസാരിച്ചാൽ മതി എന്ന് പറഞ്ഞ് കളക്ടറേയും ഡിഎഫ്ഒയും സംസാരിക്കാൻ അനുവദിക്കാതെ മനപ്പൂർവ്വം ഒരു പോലീസ് ആക്ഷൻ സൃഷ്ടിച്ച് മൃതദേഹത്തെ അങ്ങേയറ്റം നിഷ്ഠൂരമായി കൊണ്ടുപോയി. ഉപവാസ സമരം വളരെ ശാന്തമായി സമാധാനമായി മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പോലീസ് വളരെ ആസൂത്രിതമായി ഡിസിസി അധ്യക്ഷനെ മാത്രം റാഞ്ചിക്കൊണ്ടുപോകുന്നതുപോലെ തട്ടിക്കൊണ്ടു പോയി- ജാമ്യം ലഭിച്ചതിനുപിന്നാലെ മാത്യു കുഴൽനാടൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...