മത്സ്യഫെഡില്‍ നടന്ന അഴിമതി കേസില്‍ അന്വേഷണം ഇഴയുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മത്സ്യഫെഡില്‍ നടന്ന അഴിമതി കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു. താല്‍ക്കാലിക ജീവനക്കാരനായ അക്കൗണ്ടന്റ് എം.മഹേഷിനും സ്ഥിരം ജീവനക്കാരനായ ജൂനിയര്‍ അസിസ്റ്റന്റ് കെ.അനിമോനും എതിരെ ശക്തികുളങ്ങര പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. മത്സ്യഫെഡിന്റെ മീന്‍ സംഭരണ- സംസ്കരണ കേന്ദ്രമായ ശക്തികുളങ്ങര കോമണ്‍ പ്രീ പ്രോസസിങ് സെന്ററിന്റെ മാനേജര്‍ കൂടിയായ മത്സ്യഫെഡ് ജില്ലാ മാനേജര്‍ ആര്‍. നൗഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞ മേയ് 30നു രാത്രി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദം മൂലം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകിയതോടെ ഒന്നാം പ്രതി മഹേഷ് സ്ഥലം വിട്ടതായാണു വിവരം. ഇയാളുടെ മൊബൈല്‍ നമ്പര്‍ സ്വിച്ച്‌ഡ് ഓഫ് ആണ്. ഇരുവര്‍ക്കുമെതിരെ വിശ്വാസ വഞ്ചനയ്ക്കാണു കേസ്.

ഓഡിറ്റ് രേഖകള്‍, വില്‍പനയുടെ കണക്കുകള്‍, കാഷ് ബുക്ക്, പ്രതികളായ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ടാലി സോഫ്റ്റ്‌വെയര്‍ സംവിധാനമുള്ള കംമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടും കാഷ് ബുക്ക് ഒഴികെ മറ്റു രേഖകള്‍ മത്സ്യഫെഡ് ഇതുവരെ നല്‍കിയിട്ടില്ല. 93,74,162 രൂപ 35 പൈസ അപഹരിച്ചതായാണു പരാതിയെങ്കിലും പ്രതികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. സിപിപിസിയില്‍ പരിശോധന നടത്താന്‍ പോലീസും തയാറായിട്ടില്ല. മത്സ്യവില്‍പനയുടെ രേഖകളും ബാങ്കിലെ രേഖയും ഒത്തുനോക്കിയാല്‍ മാത്രം നഷ്ടപ്പെട്ട തുകയുടെ കണക്ക് അറിയാമെന്നിരിക്കെ ആ വഴിക്കും നീക്കമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...