പരാതി അന്വേഷിക്കാൻ ചെന്ന പോലീസുകാരെ തല്ലി ഒളിവിൽ പോയ യുവാക്കൾക്കായി തെരച്ചിൽ ഊ‌ർജിതമാക്കി മട്ടാഞ്ചേരി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പരാതി അന്വേഷിക്കാൻ ചെന്ന പോലീസുകാരെ തല്ലി ഒളിവിൽ പോയ യുവാക്കൾക്കായി തെരച്ചിൽ ഊ‌ർജിതമാക്കി മട്ടാഞ്ചേരി പോലീസ്. കണ്ടാലറിയാവുന്ന പന്ത്രണ്ട് പേർക്ക് എതിരെയാണ് കേസെടുത്തത്. വിദേശികളോട് ചില യുവാക്കൾ മോശമായി പെരുമാറിയെന്ന് അർദ്ധരാത്രിയിലാണ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോളെത്തുന്നത്. പിന്നാലെ ബസാർ റോഡിൽ കൽവത്തി പാലത്തിന് സമീപത്തേക്ക് സിപിഒ മാരായ സിബി ആർ, അരുൺ ഭാസി , അഫ്സൽ എന്നിവർ പോയി. വിവരം ചോദിച്ചറിയാൻ എത്തിയ ഇവർക്ക് നേരെ അവിടെയുണ്ടായിരുന്ന സംഘം അസഭ്യവർഷം ചൊരിഞ്ഞ് കല്ലെറിഞ്ഞു. എന്നിട്ടും ചെറുത്തുനിന്ന പോലീസ് സംഘം കൂട്ടത്തിലൊരാളെ ജീപ്പിൽ കയറ്റി. അപ്പോഴേക്കും ഇയാളുടെ അച്ഛനും അമ്മയും സഹോദരനും ആണെന്ന് പറഞ്ഞ് ചിലരെത്തി ഇയാളെ മോചിപ്പിച്ചു. ഇതിനിടയിൽ പോലീസുകാരുടെ പുറത്തും തലക്കുമെല്ലാം ഇടിച്ച് പരിക്കേൽപ്പിച്ചെന്നും എഫ്ഐആ‌ർ പറയുന്നു. സിബിക്കും അരുൺ ഭാസിക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന പന്ത്രണ്ട് പേർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. എസ്ഐ മധുസൂധനനാണ് അന്വേഷണച്ചുമതല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....