എറണാകുളത്ത് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഒരാഴ്ചക്കുള്ളിൽ പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഒരാഴ്ചക്കുള്ളിൽ പിടികൂടി പോലീസ്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്‍റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച മഹേഷാണ് പിടിയിലായത്. ഇക്കഴിഞ്ഞ 27ആം തീയതി ഞായറാഴ്ചയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ വീട്ടിൽ കവർച്ചാശ്രമം നടന്നത്. പുല്ലുവഴിയിൽ എംസി റോഡിനോട് ചേർന്നുള്ള വീട്ടിലാണ് കള്ളൻ കയറിയത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലും മോഷണശ്രമം നടന്നു. രണ്ടിടത്തും ആൾതാമസമുണ്ടായിരുന്നില്ല. മജിസ്ട്രേറ്റ് പദ്മകുമാർ എറണാകുളത്തെ വീട്ടിലും ബന്ധു കോട്ടയത്തെ വീട്ടിലുമായിരുന്നു താമസം.

വീട്ടിലെ ജോലിക്കാരി തിങ്കളാഴ്ച എത്തിയപ്പോഴാണ് പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. എന്നാൽ രണ്ടിടത്ത് നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. രണ്ട് വർഷം മുമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാനായില്ലെങ്കിലും ഇക്കുറി പോലീസ് പറന്ന് നിന്നു. സമാനമായ കേസുകളിൽ ഉൾപെട്ട് അറസ്റ്റിലായി ഇപ്പോൾ ജയിൽ മോചിതരായി പുറത്തുള്ളവരെ കേന്ദ്രീരിച്ചായിരുന്നു അന്വേഷണം. അങ്ങനെയാണ് കുറുപ്പംപടി പോലീസ് ചേർത്തല സ്വദേശിയായ മഹേഷിലേക്ക് എത്തിയത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...