പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ; കെഎസ് ഇബി മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും.
————
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ.
*താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ 30 മില്ലി ആമ്പിയര്‍ സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോ സര്‍ക്യൂട്ടിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്.
*യാതൊരു കാരണവശാലും മെയിന്‍ സ്വിച്ചില്‍ നിന്നോ എനര്‍ജി മീറ്ററിനുശേഷമുളള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍ നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക.
*വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരം ഉളളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പു വരുത്തുക.
*വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈന്‍വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. ആയതിനാല്‍ വൈദ്യുത സാമഗ്രികളില്‍ ഐഎസ്ഐ മുദ്രണം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
*സിംഗിള്‍ ഫേസ് വൈദ്യുതി എടുക്കുന്നതിന് മൂന്ന് കോര്‍ ഉളള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ / വയര്‍ മാത്രമേ ഉപയോഗിക്കാവൂ. ജോയിന്റ് / കേടായ കേബിള്‍ / വയറുകള്‍ ഉപയോഗിക്കരുത്. വൈദ്യുതി എടുക്കുന്നതിന് ത്രീ പിന്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കണം.
*ജനല്‍, വാതില്‍ മറ്റ് ലോഹങ്ങള്‍ എന്നിവയില്‍ മുട്ടുന്ന രീതിയില്‍ വയറുകള്‍ വലിക്കരുത്. കൈ എത്തുന്ന അകലത്തില്‍ വയറുകളോ ഉപകരണങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തണം.പിണഞ്ഞുളള പ്ലാസ്റ്റിക് വയറുകള്‍ വൈദ്യുതി എടുക്കുന്നതിനോ അലങ്കാരത്തിനോ ഉപയോഗിക്കരുത്. ഇത് തീ പിടുത്തം ഉണ്ടാകുന്നതിന് കാരണമാകും.

*ഫേസില്‍ അനുയോജ്യമായ ഫ്യൂസ്/ എംസിബി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഔട്ട്ഡോര്‍ ഉപയോഗത്തിന് എന്ന് രേഖപ്പെടുത്തിയ ഉപകരണങ്ങള്‍ മാത്രമേ ഔട്ട്ഡോറില്‍ ഉപയോഗിക്കാവൂ. ഏതെങ്കിലും സാഹചര്യത്തില്‍ ഫ്യൂസ് പോവുകയോ എംസിബി/ ആര്‍സിസിബി ട്രിപ്പ് ആകുകയോ ചെയ്താല്‍ ആയതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക.
*വൈദ്യുതി ഉപയോഗിച്ചിട്ടുളള പ്രവ്യത്തികള്‍ ഒറ്റയ്ക്ക് ചെയ്യരുത്.
*എര്‍ത്തിംഗ് സംവിധാനം ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നു എന്ന് ഉറവപ്പുവരുത്തണം.വൈദ്യുത സംബന്ധമായ ഏതു പ്രവ്യത്തിയും സര്‍ക്കാര്‍ അംഗീക്യത ലൈസന്‍സുളള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴിമാത്രം ചെയ്യുകയും ആയതിന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുമതി നേടുകയും ചെയ്യണം.
*കെഎസ്ഇബി യുടെ വൈദ്യുതി ഉളള സ്ഥലങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചെയ്ഞ്ച് ഓവര്‍ സ്വിച്ച് നിര്‍ബന്ധമായും സ്ഥാപിക്കണം.വൈദ്യുത ദീപാലങ്കാരങ്ങളും കമാനങ്ങളും വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍ ഇവയുടെ സമീപത്ത് സ്ഥാപിക്കരുത്. ഫോണ്‍ : 0468-2223123.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...