Saturday, July 5, 2025 5:40 am

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സ്മരണയില്‍ ഇന്ന് പെസഹ ആചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സ്മരണയില്‍ ഇന്ന് പെസഹ  ആചരിക്കും. ക്രിസ്തു ദേവന്റെ അന്ത്യ അത്താ‍ഴത്തിന്റെ ഓര്‍മ്മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാ‍ഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.

ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച്‌ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും.

പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ പെസഹവ്യാഴ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി, രാത്രി 8 മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ദിവസം രാവിലെ 7ന് കുരിശിന്റെ വഴി, വൈകിട്ട് 3ന് പീഡാസഹനാനുസ്മരണം, കുരിശാരാധന, വൈകിട്ട് 6ന് കുരിശിന്റെ വഴി എന്നിവയുമുണ്ടാകും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8 മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 3ന് കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ കുര്‍ബാന. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ നേതൃത്വം നല്‍കും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിക്കും.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി. ദുഃഖവെള്ളി ദിനത്തില്‍ വൈകിട്ട് 3 മുതല്‍ പീഡാസഹനാനുസ്മരണ തിരുകര്‍മങ്ങള്‍, കുരിശിന്റെ വഴി.

പി.എം.ജി ലൂര്‍ദ് ഫെറോന പള്ളിയില്‍ വൈകിട്ട് 3ന് കുര്‍ബാന. 6 മുതല്‍ പെസഹാ തിരുകര്‍മങ്ങള്‍. വെള്ളി വൈകിട്ട് 3 മുതല്‍ പീഡാനുഭവ തിരുകര്‍മങ്ങള്‍. തുടര്‍ന്ന് കുരിശിന്റെ വഴിയും നഗരി കാണിക്കലും ഉണ്ടാകും.

പേട്ട സെന്റ് ആന്‍സ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 5.30ന് ആരംഭിക്കും. പാളയം എം.എം പള്ളിയില്‍ വൈകിട്ട് 6.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് ദുഃഖവെള്ളി ശുശ്രൂഷകള്‍.

പേരൂര്‍ക്കട തെക്കന്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പുലര്‍ച്ചെ 3ന് പ്രഭാതനമസ്‌കാരം, 4.30ന് കുര്‍ബാന, 6.30ന് നേര്‍ച്ച വിതരണം. ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പുലര്‍ച്ചെ 3ന് പെസഹാ ശുശ്രൂഷകളും വെള്ളിയാഴ്ച രാവിലെ 8ന് ദുഃഖവെള്ളി ശുശ്രൂഷയും ആരംഭിക്കും.

പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ഇന്ന് രാവിലെ 7.30നും ദുഃഖവെള്ളി ദിവസം രാവിലെ 9നും കുര്‍ബാനയുണ്ടാകും.

ഷാര്‍ജ സെന്റ്  മൈക്കിള്‍സ് പള്ളിയിലെ പീഢാനുഭവവാര തിരുകര്‍മ്മങ്ങള്‍ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന് വരുകയാണ്. മലയാളികള്‍ ഉള്‍പ്പടെ ആയിരകണക്കിന് വിശ്വാസികള്‍ വിവിധ ദിവസങ്ങളിലായി ചടങ്ങുകളില്‍ സംബന്ധിക്കും. ലാറ്റിന്‍ മലയാളത്തിലുള്ള പെസഹാ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ അഞ്ചിന് നടക്കും. പള്ളിയിലും ഹാളുകളിലുമായാണ് ഇത് ഒരുക്കിയിട്ടുള്ളത്. അതേസമയം വൈകിട്ട് മൂന്നരയ്ക്കാണ് സീറോ മലബാര്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കുക. ഇത് പള്ളിയിലും ക്‌ളാസ് റൂമുകളിലുമായി നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...