കൊട്ടിയൂര്‍: കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ ഇന്ന് പുലര്‍ച്ചെ മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണിലാണ് പ്രകടനം നടത്തിയത്. അരമണിക്കൂര്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി. ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.
സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്ന് രാവിലെ പ്രകടനം നടത്തി ; പോസ്റ്റര്‍ പതിച്ചു
RECENT NEWS
Advertisment