88 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ പോലീസിൽ വീണ്ടും ‘കുതിരക്കുളമ്പടി’

For full experience, Download our mobile application:
Get it on Google Play

മുംബൈ: എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താന്‍ മുംബൈ പോലീസ്. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ് നടത്താനായി പോലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ 1932 മുതലാണ് മുംബൈയില്‍ കുതിരപ്പുറത്തുള്ള പട്രോളിങ് നിര്‍ത്തലാക്കിയത്. ജീപ്പുകളും മോട്ടോര്‍സൈക്കിളുകളും മുംബൈ പോലീസിന് ഉണ്ടെങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക പോലീസ് യൂണിറ്റിനെ നിയമിക്കുമെന്ന് അനില്‍ ദേശ്മുഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള പട്രോളിങ് സഹായിക്കുമെന്നും 30 പോലീസുകാർക്ക് തുല്യമാണ് ഒരു കുതിരപ്പുറത്തുള്ള ഒരു പോലീസുകാരനെന്നാണ് പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സബ് ഇന്‍സ്പെക്ടര്‍, ഒരു അസിസ്റ്റന്‍റ് പിഎസ്ഐ, നാല് ഹവീല്‍ദാര്‍മാര്‍, 32 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കൊപ്പമാകും 30 കുതിരകളെ കൂടി വിന്യസിക്കുക. അടുത്ത ആറുമാസത്തിനകം ഇത് പ്രായോഗിമാക്കും. ഇപ്പോള്‍ 13 കുതിരകളാണുള്ളത്. പൂനെ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും കുതിരപ്പുറത്തുള്ള പട്രോളിങ് നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...