പല സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുവന്‍ ചാര്‍ജ് ആയാല്‍ തനിയെ ചാര്‍ജിങ് നിലക്കുന്ന സാങ്കേതികവിദ്യയുണ്ട്. ഇതു പോരേ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയെ രക്ഷിക്കാനെന്നു കരുതുന്നവരും കുറവല്ല. എന്നാല്‍ അവിടെയും പ്രശ്‌നങ്ങളുണ്ട്. ഫോണ്‍ നിങ്ങള്‍ ഉപയോഗിക്കാത്തപ്പോഴും പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്. ഫോണ്‍ പൂര്‍ണമായും ചാര്‍ജായി കഴിഞ്ഞാല്‍ ചാര്‍ജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്‌ഫോണുകളും വീണ്ടും ചാര്‍ജു ചെയ്തു തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ട്രിക്കിള്‍ ചാര്‍ജ് എന്നാണ് തുടര്‍ച്ചയായി ചാര്‍ജു ചെയ്യുമ്പോള്‍ ചാര്‍ജ് കുറഞ്ഞ ശേഷം വീണ്ടും ചാര്‍ജിങ് തുടങ്ങുന്നതിനെ വിളിക്കുന്നത്. ആപ്പിളിന്റെ ഐഫോണുകളില്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമുണ്ട്. വീണ്ടും ചാര്‍ജിങ് തുടങ്ങണമെങ്കില്‍ ആപ്പിള്‍ ഫോണുകളില്‍ ചാര്‍ജ് 80 ശതമാനത്തിലേക്കെത്തണം. അങ്ങനെ തുടര്‍ച്ചയായി ചാര്‍ജാവുന്നത് ഇല്ലാതാക്കുന്നു. സാംസങിന്റെ ഗാലക്‌സി ഫോണുകളിള്‍ ഇത് 85 ശതമാനമാണ്.
പൂര്‍ണമായും ഫോണിലെ ചാര്‍ജു തീരുന്നതു വരെ കാത്തു നില്‍ക്കുന്നതും ബാറ്ററിക്ക് ഗുണമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജു ചെയ്തു തുടങ്ങുമ്പോള്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ ചൂടാവുമെന്നതാണ് വെല്ലുവിളി. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണിലെ ചാര്‍ജ് 20% മുതല്‍ 80% വരെയാക്കി നിര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. അത് പ്രായോഗികമല്ലെന്നു തോന്നുന്നവര്‍ക്ക് ഫോണിലെ ബാറ്ററിയുടെ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താനാവും. ബാറ്ററിയൂസേജ് എടുത്ത ശേഷം മാനേജ് ബാറ്ററി യൂസേജില്‍ ഒപ്റ്റിമൈസ്ഡ് ടു ഓട്ടോമാറ്റിക്കലി ആക്കിയാല്‍ ബാറ്ററിയുടെ ആയുസ്സ് കൂടും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























