ആഴ്ചയിൽ ഒരിക്കലെങ്കിലും മീൻ കഴിക്കണം ; ആരോഗ്യഗുണങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

മത്സ്യം അല്ലെങ്കിൽ മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ചെറുതും വലുതുമായ പല തരത്തിലുള്ള മീനുകൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. ഇത് വറുത്തും കറിയാക്കിയും നമ്മൾ കഴിക്കുന്നു. എന്നാൽ രുചി മാത്രമാണോ മീനിനുള്ളത് ? അല്ല മറിച്ച് ആരോഗ്യഗുണങ്ങളും ഏറെയുണ്ട് മീനിന്. സത്യത്തിൽ ചുവന്ന മാസ്യം കഴിക്കുന്നതിനുള്ള മികച്ച ബദൽ മാർഗമാണ് മത്സ്യം കഴിക്കുന്നത്. ഹൃദയാരോഗ്യം മുതൽ വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.
മത്സ്യത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ
മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെ വളർച്ചയ്ക്കും ഡിഎൻഎ പുനരുൽപാദനത്തിനും സഹായിക്കും. നാഡികളുടെ പ്രവർത്തനത്തിനും മത്സ്യം അത്യന്താപേക്ഷിതമാണ്.  വിറ്റാമിൻ ബി 12 കഴിക്കുന്നത് ഡിമെൻഷ്യ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
പോഷകാഹാരം 
മത്സ്യം പ്രോട്ടീൻ്റെ വലിയ ഉറവിടമാണ്. ഇത് അവയവങ്ങൾ, രക്തക്കുഴലുകൾഎന്നിവ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കും.  കോശവിഭജനം, മുടി വളർച്ച, ഹോർമോൺ സിഗ്നലിംഗ് എന്നിവയെ പിന്തുണയ്ക്കാൻ പ്രോട്ടീൻ സഹായിക്കുന്നു.
മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുന്നു
ഓമേഗ ഫാറ്റി ആസിഡുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് ഈ കൊഴുപ്പുകൾ പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കുറവ് തലച്ചോറിൻ്റെ വാർദ്ധക്യത്തെ കുറയ്ക്കും. മത്സ്യത്തിലെ ഒമേഗ ഫാറ്റി ആസിഡുകൾ പ്രായമാകുമ്പോൾ മസ്തിഷ്കം ചുരുങ്ങുന്നത് തടയുന്നു.
വിഷാദരോഗത്തിനുള്ള സാധ്യത കുറയുന്നു
മാനസികാരോഗ്യത്തിനും ഒമേഗ ഫാറ്റി ആസിഡുകൾ ഗുണം ചെയ്യും. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. ഒമേഗ ഫാറ്റി ആസിഡുകൾ ചില ആൻറി-ഡിപ്രസന്റ് മരുന്നുകളുടെ ഗുണം നൽകും. ഇത് മികച്ച മാനസിക ആരോഗ്യം നിലനിർത്താൻ സഹായിക്കും.  സമുദ്രത്തിൽ നിന്ന് പിടിക്കപ്പെടുന്ന പല മത്സ്യങ്ങളിലും മെർക്കുറി കൂടുതലാണ്. ഇത് വലിയ അളവിൽ വിഷാംശം ഉണ്ടാക്കും. വളർത്തു മത്സ്യങ്ങളിലും കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങളിലും മെർക്കുറി കുറവായിരിക്കാൻ സാധ്യത കൂടുതലാണ്. മെർക്കുറിയുടെ സാന്നിധ്യം ആരോഗ്യത്തിന് നല്ലതല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...