ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങള്‍ ജനമനസ്സുകളില്‍ നിറയ്ക്കട്ടെ ; ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഹോളി ജീവിതത്തില്‍ പുതിയ ഉത്സാഹവും ഊര്‍ജവും കൊണ്ടുവരികയും ദേശീയ ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേരുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘എല്ലാവര്‍ക്കും സന്തോഷകരമായ ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങള്‍ ജനമനസ്സുകളില്‍ നിറയ്ക്കട്ടെ’ – അദ്ദേഹം എക്സില്‍ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഹോളി ആശംസകള്‍ നേര്‍ന്നു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ വേളയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. സന്തോഷത്തിന്റെ ഈ ഉത്സവം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കുന്നതാണ്. ഇത് ഇന്ത്യയുടെ വിലയേറിയ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. ഈ ശുഭകരമായ അവസരത്തില്‍ ഭാരത മാതാവിന്റെ മക്കളുടെ ജീവിതത്തില്‍ തുടര്‍ച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടേയും സന്തോഷത്തിന്റെയും നിറങ്ങള്‍ നിറയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം’ – ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഹോളി ആശംസകള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...