15 വര്‍ഷത്തിന് ശേഷം ഡിസിസി പ്രസിഡന്റുമാരുടെ ദേശീയ സമ്മേളനം നടത്താനൊരുങ്ങി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെ ദേശീയ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. 2009ന് ശേഷം ആദ്യമായാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെ സമ്മേളനം നടത്തുന്നത്. പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സമ്മേളനം. സംഘടനയുടെ പ്രവര്‍ത്തനം താഴേത്തട്ടില്‍ കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ദേശീയ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി ജില്ലാ കമ്മിറ്റികളെ മാറ്റാനാണ് ആലോചിക്കുന്നത്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതിനുള്ള ഘടന കൂടുതല്‍ വികേന്ദ്രീകൃതമാക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം.

ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പ് ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ പല ജില്ലകളിലും ഇപ്പോഴും പുതിയ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ സമ്മേളനം നീട്ടിവെക്കാനാണ് സാധ്യത. കേരളം, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നത്. ഹരിയാനയില്‍ ഒരു പതിറ്റാണ്ടിലധികമായി ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ നിര്‍ജീവമാണ്. 2009ല്‍ നടത്തിയ ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം വലിയ വിജയമായിരുന്നുവെന്ന് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

താഴേത്തട്ടില്‍ പ്രവര്‍ത്തനം സജീവമായതാണ് യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ ഘടകങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ ഘടനയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി താഴേത്തട്ടില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനം. ഡല്‍ഹി കേന്ദ്രീകരിച്ച് തീരുമാനങ്ങളെടുക്കുന്നതിന് നിലവില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തന രീതിയെ നേരിടുന്നതിന് പര്യാപ്തമല്ലെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...