ബലാത്സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബലാത്സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി. സഭാതര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീയും പീഡന പരാതി ഉന്നയിക്കില്ല. എത്രയോ സഭകളാണ് ലോകത്തുള്ളത്. അതിലെല്ലാം തര്‍ക്കങ്ങളുമുണ്ട്. അതിന്റെ പേരില്‍ ഒരു സ്ത്രീ ഇത്തരം ആരോപണങ്ങളുമായി വരുമെന്നാണോ പറയുന്നതെന്നും മയൂഖ ചോദിച്ചു.

നടന്നിട്ടുള്ളത് ഒരു ക്രൈമാണ്. അതിന് പരാതി നല്‍കിയിട്ടും നീതി വൈകുന്നുവെന്നാണ് പറഞ്ഞത്. ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി വലിയ സ്വാധീനം നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തമോദാഹരണമാണ് ചിലര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്നും മയൂഖ ആരോപിച്ചു.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്നായിരുന്നു സിയോനില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ വ്യക്തമാക്കിയത്. സംഘത്തില്‍ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസില്‍ കുടുക്കുന്നത് സിയോന്‍ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നും പുറത്ത് വന്നവര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...