തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ അതൃപ്തി നീറപ്പുകഞ്ഞ് സിപിഎം. വൻ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പാര്‍ട്ടി വേദികളിൽ പോലും വിശദീകരണം നൽകാനോ അന്വേഷണം പ്രഖ്യാപിക്കാനോ തയ്യാറാകാത്തതിൽ തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്. നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ സമരപരിപാടികൾ നടക്കാനിരിക്കെയാണ് ഉൾപ്പാര്‍ട്ടി തര്‍ക്കം.
തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത് സമാനതകളില്ലാത്ത നാണക്കേടാണ് സിപിഎമ്മിനുണ്ടാക്കിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് അടുത്ത് നിൽക്കുന്ന നഗരസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ഡിആര്‍ അനിലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പാര്‍ട്ടിക്കകത്തെ ചര്‍ച്ചകൾ.
നഗരസഭ ഭരണസമിതിയേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കി ബിജെപി കോൺഗ്രസ് പ്രതിഷേധങ്ങൾ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരെ വാര്‍ഡ് തല പ്രതിഷേധവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. ഈ മാസം 29, 30 തീയതികളിലായി വിശദീകരണ യോഗങ്ങൾ തീരുമാനിച്ചിരിക്കെ കത്ത് വിവാദത്തിന്‍റെ വസ്തുത എന്താണെന്ന് പാര്‍ട്ടി ഘടകങ്ങളെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അന്വേഷണം പ്രഖ്യാപിക്കണം, തെറ്റ് പറ്റിയെങ്കിൽ ഏറ്റ് പറയണം, സമ്മേളനകാലത്ത് അടക്കം ഇത്തരം വീഴ്ചകൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആരോപണ വിധേയരെ സംരക്ഷിക്കാനും ഏകപക്ഷീയ ഇടപടലുകളുമായി മുന്നോട്ട് പോകുകയുമാണ് ജില്ലാ നേതൃത്വം ചെയ്തതെന്നും വിമര്‍ശനമുണ്ട്. ആരോപണവും അതൃപ്തിയും ആനാവൂര്‍ നാഗപ്പനും ഒപ്പം നിൽക്കുന്നവര്‍ക്കുമെതിരിയാണെന്നിരിക്കെ കടുത്ത വിഭാഗീയതയും കിടമത്സരവുമാണ് കത്തിനെ ചൊല്ലി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിക്കായി സമയവായത്തിലെത്താൽ കഴിഞ്ഞ പത്ത് മാസത്തോളമായിട്ടും കഴിഞ്ഞിട്ടില്ല. ഇതടക്കമുള്ള പ്രശ്നങ്ങൾ കിടമത്സരങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.