കൊച്ചി : ഗ്യാസ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങള്‍അധികപേരും സാധാരണയായി നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ആമാശയത്തിലുണ്ടാകുന്ന ദഹനരസം അന്നനാളം അടക്കമുള്ള മുകള്‍ഭാഗത്തേക്ക് കയറിവരുന്നതോടെയാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമെല്ലാം അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളത് മൂലം ഇത് കൂടെക്കൂടെ അനുഭവപ്പെടാം. മറ്റ് ചിലര്‍ക്ക് ഭക്ഷണമായിരിക്കും ഇതിന് കാരണമാകുന്നത്. അത്തരത്തില്‍ നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങളെ അറിയാം.
1) സ്പൈസിയായ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമെല്ലാം കാരണമായി വരാം. പ്രത്യേകിച്ച് രാത്രിയില്‍ ഇത്തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ സ്പൈസിയായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
2) കഫീന്‍, പ്രധാനമായും കാപ്പിയില്‍ കാണുന്ന ഘടകവും നെഞ്ചെരിച്ചിലുണ്ടാക്കാം. കാപ്പിയില്‍ മാത്രമല്ല സോഡ, ചായ, ഐസ്ഡ് ടീ എന്നിങ്ങനെ പല പാനീയങ്ങളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കാപ്പി കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കഴിക്കുന്നതോ, അമിതമായ അളവിl കാപ്പി കഴിക്കുന്നതോ ആകാം പ്രശ്നമാകുന്നത്.
3) ചിലര്‍ക്ക് പുതിനയും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷമാണെങ്കില്‍.
4) ചോക്ലേറ്റും നെഞ്ചെരിച്ചിലിന് ഇടയാക്കാം. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നമുക്ക് സന്തോഷം നല്‍കുന്ന സെറട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍ ഇതിനൊപ്പം തന്നെ നെഞ്ചെരിച്ചിലും ഉണ്ടാകാം.
5) കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുന്നത് മൂലവും നെഞ്ചെരിച്ചിലുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടാം. ഇത് പതിവായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യാം.
6) മദ്യപിക്കുന്നതും നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമുണ്ടാകാന്‍ കാരണമാകാം. പ്രത്യേകിച്ച് സ്പൈസിയായ ഭക്ഷണം കൂടെ കഴിക്കുക കൂടി ചെയ്യുമ്പോള്‍. പതിവായി മദ്യപിക്കുന്നവരില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും പതിവായിരിക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























