സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും ; കാര്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് മേയർ വിവി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ സു​ഗതന്റെ സത്യപ്രതിജ്ഞയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ഹൈക്കോടതി ഉത്തരവ് കൃത്യ സമയത്ത് നടപ്പാക്കിയെന്ന് മേയർ വിവി രാജേഷ് ചൂണ്ടിക്കാട്ടി. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും സുഗതന്റെ അഭിഭാഷക സംഘം കാര്യങ്ങൾ നോക്കുമെന്നും മേയർ പറഞ്ഞു. അതിൽ വരുന്ന ഉത്തരവുകൾ നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷന്റെ ദൗത്യം. കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ട്. കാപ്പ ആക്ട് കേരളത്തിൽ മാത്രമാണുളളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമാകുന്നത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാവർക്കും ഉണ്ട്. ശക്തമായ വിയോജിപ്പ് സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയാമെന്നും ഒരിഞ്ച് പിന്നോട്ടില്ലെന്നും വിവി രാജേഷ് വിശദമാക്കി.

കൗൺസിലറുടെ അസാന്നിധ്യം വരുന്ന സാഹചര്യങ്ങളിൽ അത് മറികടക്കാനുള്ള സംവിധാനങ്ങളുണ്ട്. സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും. വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും മേയർ ഉറപ്പുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...