ആവോലിക്കുഴിയില്‍ കടുവയുടെ സാന്നിധ്യമെന്ന് അഭ്യൂഹം : വനപാലകര്‍ തെരച്ചില്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനപാലകര്‍ തെരച്ചില്‍ നടത്തി. ആവോലിക്കുഴി വരിക്കാഞ്ഞിലിയിലാണ് കടുവ ഇറങ്ങിയതായി പറയപ്പെടുന്നത്. പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗമാണ് കടുവയെ കണ്ടതായി പറയുന്നത്. സംഭവം വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് കോന്നി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസര്‍ ശശീന്ദ്രന്‍, ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുവാന്‍ മൂന്ന് നിരീക്ഷണ ക്യാമറകളും വനപാലകര്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടതായി പറയുന്ന ജനവാസ മേഖലയോട് ചേര്‍ന്ന വനത്തിലും സംഘം തെരച്ചില്‍ നടത്തിയിട്ടുണ്ട്.

2023 ജൂലൈയില്‍  ഇതേ വാര്‍ഡില്‍ അതുമ്പുംകുളത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആവോലിക്കുഴിയില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പലയിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് കടുവ ഇറങ്ങിയതായി വീണ്ടും അഭ്യൂഹം പരന്നിരിക്കുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ വനം വകുപ്പ് ഇത് സ്ഥിരീകരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...