കോഴിക്കോട്  കോര്‍പറേഷന്‍റെ കണക്കില്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ മേയറുടെ വാദം പൊളിയുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട്  കോര്‍പറേഷന്‍റെ കണക്കില്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ മേയറുടെ വാദം പൊളിയുന്നു. ചട്ടപ്രകാരം കോര്‍പറേഷന്‍റെ എല്ലാ പണമിടപാടുകളും ഓഡിറ്റ് ചെയ്യപ്പടേണ്ടതാണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ വിവരാവകാശ അപേക്ഷയിലാണ് മറുപടി. വിഷയം പ്രതിപക്ഷം ഇന്ന് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഉന്നയിക്കും.

കോഴിക്കോട് കോര്‍പ്പറേഷന് കണക്കില്‍പ്പെടാത്ത 13 അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇവ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ കണക്കില്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാം കുടുംബശ്രീയുടെ അക്കൗണ്ടുകളാണെന്നുമായിരുന്നു മേയറുടെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ കോര്‍പ്പറേഷന്‍റെ എല്ലാ പണമിടപാടുകളും കണക്കില്‍പ്പെടുത്തണം. ഇവ യഥാസമയം ഓഡിറ്റ് ചെയ്യപ്പെടുകയും വേണം.

കൂടാതെ കേരള മുനിസിപ്പാലിറ്റി അക്കൗണ്ട്സ് ചട്ടപ്രകാരം ഏത് പണമിടപാടും വീഴ്ച കൂടാതെ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഇത് കോര്‍പറേഷനും ബാധകമാണെന്നും ഓഡിറ്റ് വിഭാഗം വിശദീകരിക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍റെ മറ്റു അക്കൗണ്ടുകളെക്കുറിച്ച് പരിശോധന നടന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...