പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചിരുന്ന രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചത് പാര്‍ട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment