ഡല്‍ഹിയില്‍ ആക്രമണം നടത്താനെത്തിയ രണ്ട് ഭീകരരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ രണ്ട് ഭീകരരെ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സരയ് കാലെ ഖാനില്‍ വെച്ചാണ് ജമ്മുകാശ്മീര്‍ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് (22), അഷ്‌റഫ് ഖട്ടാന (20) എന്നിവരെ നാടകീയമായി അറസ്റ്റ് ചെയ്തത്.

രണ്ട് പേരും ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ- സരയ് കാലെ ഖാനിന് അടുത്തുള്ള മില്ലേനിയം പാര്‍ക്കില്‍ നിന്ന് രാത്രി 10.15നാണ് ഇരുവരെയും കെണിയില്‍ പെടുത്തിയത്. രണ്ട് ഓട്ടോമാറ്റിക് തോക്കുകളും 10 വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ആഗസ്റ്റില്‍ സമാനമായ അറസ്റ്റ് ഡല്‍ഹി പോലീസ് നടത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനെത്തിയ ഐ.എസ് ഭീകരനെയാണ് അന്ന് പിടികൂടിയത്. 15 കിലോ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...