ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക്കൂ​ടി കോ​വി​ഡ് ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ര​ണ്ടു​പേ​ര്‍ക്ക്  കോ​വി​ഡ് ക​ണ്ടെ​ത്തി. നി​ല​യ്ക്ക​ലി​ല്‍ ന​ട​ത്തി​യ ആ​ന്റിജ​ന്‍ പ​രി​ശോ​ധ​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​പേ​രും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് തീർഥാ​ട​ന​ത്തി​നെ​ത്തി​യ​വ​രാ​ണ്.‌

ത​ഞ്ചാ​വൂ​രി​ല്‍ നി​ന്നും മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കൊ​പ്പം കാ​റി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​നാ​ണ് നി​ല​യ്ക്ക​ലി​ലെ ആ​രോ​ഗ്യ​വിഭാഗത്തി​ന്റെ  പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ട​ത്. ഈ ​സം​ഘ​ത്തെ ദ​ര്‍​ശ​ന​ത്തി​നു​വ​ദി​ക്കാ​തെ നാ​ട്ടി​ലേ​ക്ക് പോ​ലീ​സി​ന്റെ  സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​യ​ച്ചു.‌

നി​ല​യ്ക്ക​ലി​ല്‍ സ്വ​കാ​ര്യ​ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്രി​ച്ചി​യി​ല്‍ നി​ന്നു​മെ​ത്തി​യ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ളി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്ന് ക​ണ്ട​ത്. വാ​നി​ലെ​ത്തി​യ ഈ ​സം​ഘ​ത്തി​ല്‍ 16 പേരുണ്ടായിരു​ന്നു. ഇ​വ​രെ​യും നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു. 16നും ​നി​ല​യ്ക്ക​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ താ​ത്കാ​ലി​ക ജോ​ലി​ക്ക് സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്ന് കണ്ടെത്തിയി​രു​ന്നു. സ​ന്നി​ധാ​നം ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു.‌

ഇ​ന്ന​ലെ പോ​സി​റ്റീ​വ് എ​ന്ന് ക​ണ്ടെ​ത്തി​യ​വ​ര്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് വ​ന്ന​ത്. 24 മണിക്കുറി​ന് മു​മ്പു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ലാ​ണ് ഇ​വ​രെ പ​രി​ശോ​ധി​ച്ച​ത്. ഇ​ന്ന​ലെ പുല​ര്‍​ച്ചെ 12 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ 451 പേ​ര്‍ നി​ല​യ്ക്ക​ലി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....