Monday, March 31, 2025 3:27 am

സംസ്ഥാന നിയമസഭാ ലൈബ്രറിയെ എല്ലാവര്‍ക്കും ഗുണകരമാകുന്ന വിജ്ഞാന സ്രോതസ്സാക്കി മാറ്റും : സ്പീക്കര്‍ എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാന നിയമസഭാ ലൈബ്രറിയെ എല്ലാവര്‍ക്കും ഗുണകരമാകുന്ന വിജ്ഞാന സ്രോതസ്സാക്കി മാറ്റുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച്‌ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് നിയമസഭാ ലൈബ്രറിയുടെ ഡിജിറ്റൈസേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 1,14,500 പുസ്തകങ്ങളുള്ള ഈ ലൈബ്രറിയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങളും സുപ്രധാന ചരിത്ര രേഖകളുടെ അമൂല്യ ശേഖരവും ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്. എട്ടു ലക്ഷം പേജുകളുടെ ഡിജിറ്റൈസേഷന്‍ ജോലികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ഡിജിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ നിയമനിര്‍മാണ സഭകള്‍ക്കാകെ മാതൃയാക്കാവുന്ന പ്രവര്‍ത്തനമാണ് കേരള നിയമസഭയുടേത്. നിയമനിര്‍മാണത്തെ ഏറെ ഗൗരവത്തോടെയാണ് നമ്മുടെ ജനപ്രതിനിധികള്‍ സമീപിക്കുന്നത്. നിമയനിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കാനും അവര്‍ ജാഗ്രത പുലര്‍ത്തുന്നു. ഇതിന് അവരെ പ്രാപ്തരാക്കുന്നതില്‍ നിയമസഭാ ലൈബ്രറിക്ക് വലിയ പങ്കുണ്ട്-അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എച്ച്‌. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം ആരിഫ് എം.പി, നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ തോമസ് എം.എല്‍.എ, എം.എല്‍.എ മാരായ ദലീമാ ജോജോ, എം.എസ് അരുണ്‍കുമാര്‍, യു.പ്രതിഭ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യാ രാജ്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എ മാരായ പി.എം മാത്യു, പി.ജെ ഫ്രാന്‍സിസ്, കെ.സി രാജഗോപാലന്‍, എ.എ ഷുക്കൂര്‍ എന്നിവരെയും വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയേയും സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

0
തൃശൂർ: പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി....

അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു

0
ദില്ലി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ...

മൂന്നുവയസുകാരൻ വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു

0
ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന...

പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി...