Saturday, April 20, 2024 5:19 am

മലപ്പുറത്തെ കൂട്ടക്കൊല ; കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവെച്ച് ഭർത്താവ് കിണറ്റിൽ ചാടിയ സംഭവത്തിൽ കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു. മുഹമ്മദിന്റെ മൃതദ്ദേഹം മാമ്പുഴയിലുമെത്തിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചു വയസുള്ള മകൾ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേ സമയം കൊലപാതകം ആസ്സ്ത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

Lok Sabha Elections 2024 - Kerala

മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മുഹമ്മദിന്റെ ഭാര്യ ജാസ്മിൻ, പതിനൊന്നുവയസുകാരി മകൾ ഫാത്തിമ എന്നിവെരുടെ മൃതദേഹം ജാസ്മിന്റെ വീട് സ്ഥിതി ചെയ്യുന്ന കൊണ്ടിപറമ്പിൽ എത്തിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയാണ് മുഹമ്മദ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മുഹമ്മദിന്റെ മൃതദേഹം മാമ്പുഴയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ നടുക്കിയ അറുംകൊലക്ക് ശേഷം ജീവനൊടുക്കിയ മുഹമ്മദ് കൃത്യമായ ഒരു പദ്ധതിയുമായാണ് കൊണ്ടിപറമ്പിൽ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു മാസത്തോളമായി അകന്നു കഴിയുന്ന ഭാര്യയായ ജാസ്മിനെയും, മൂന്നു മക്കളേയും തിരിച്ചു കാസർഗോഡ് കൊണ്ടുപോകാനാണ് ഇയാൾ എത്തിയത്. ഇവരെ ഭീഷണിപ്പെടുത്തി കൊണ്ടുപോവാൻ വാഹനത്തിൽ കരിമരുന്നും, പെട്രോളും ഒളിപ്പിച്ചുവെച്ചിരുന്നു.

ഭാര്യയുമായുള്ള സംസാരം വാക്കുതർക്കത്തിലെത്തിയതോടെ ഇയാൾ വാഹനത്തിലുണ്ടായിരുന്ന പെട്രോൾ എടുത്ത് ഇവരുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഭാര്യയ്ക്കും രണ്ടും കുട്ടികൾക്കും പൊള്ളലേറ്റതോടെ സ്വയം രക്ഷപ്പെടാനായി ഇയാൾ പുറത്തിറങ്ങി. എന്നാൽ മുഹമ്മദിന്റെ ദേഹത്തും ദ്രാവകം ആയതിനാൽ വസ്ത്രത്തിൽ തീ പിടിച്ചു. തുടർന്ന് തീ അണക്കാനായി ഇയാൾ തൊട്ടടുത്ത കിണറിലേയ്ക്ക് ചാടുകയായിരുന്നു. എന്നാൽ കിണറിന് മുകളിലുണ്ടായിരുന്ന കയർ കഴുത്തിൽ മുറുകി ഇയാൾ മരിക്കുകയായിരുന്നു. ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം കടന്നു കളയാനായിരുന്നു മുഹമ്മദിന്റെ പദ്ധതി. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ ഇയാൾ മത്സ്യവിൽപ്പനയുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി കാസർഗോഡാണ് താമസം. കൊല്ലപ്പെട്ട ജാസ്മിൻ ഇയാളുടെ ആദ്യ ഭാര്യയാണ്. ഇവരെ കൂടാതെ മറ്റൊരു ഭാര്യയും, മൂന്ന് മക്കളും മുഹമ്മദിനുണ്ട്. ജാസ്മിനുമായുള്ള കുടുംബവഴക്കിന് പ്രധാനകാരണം രണ്ടാം വിവാഹം ആയിരിക്കാം എന്നതാണ് പോലീസ് നിഗമനം. കൂടാതെ ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...