കൊച്ചി : ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എക്സൈസ് സംഘം പരിശോധന നടത്തി. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിലിനെയും ജീവനക്കാരെയും ഫോര്‍ട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായ് പോലീസ് തെരച്ചില്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ ഇനിയും പരിശോധനയ്ക്കെത്തുമെന്ന നിലപാടിലാണ് എക്സൈസ്. റോയ് വയലാറ്റിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം.
നമ്പര്‍ 18 ഹോട്ടലില്‍ എക്സൈസ് സംഘം പരിശോധന നടത്തി
- Advertisment -
Recent News
- Advertisment -
Advertisment