സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ; ശനിയാഴ്ചത്തെ സമരത്തിൽ എസ്എഫ്ഐയും ഐസയും പങ്കെടുത്തേക്കും.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വരും ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടിയിൽ രാജ്യത്തെ പ്രമുഖ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കാളികളാകും. സി.ജെ.പിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എസ്.എഫ്.ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. എന്നാൽ, അണികളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഇതിന് പുറമെ ഐസ പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തുന്ന ആദ്യ പരസ്യപ്രതിഷേധത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖരുടെ വലിയൊരു നിരയാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടൻ പ്രകാശ് രാജും ശനിയാഴ്ച ഡൽഹിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സിനിമാ ചിത്രീകരണ തിരക്കുകൾക്കിടയിൽ നിന്നും ഇതിനായി സമയം കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

പ്രതിഷേധം കേവലം സമൂ​ഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. യുവാക്കൾ പാറ്റകളായി അറിയപ്പെടേണ്ടവരല്ലെന്നും, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധികളിലും ഭരണസംവിധാനങ്ങളിലും നിരന്തരം സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ നിർദ്ദേശിച്ചു. തങ്ങളുടെ സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ജന ശബ്ദമാകുകയാണ് ലക്ഷ്യമെന്നും സി.ജെ.പി വക്താവ് വിജേത ദഹിയ വ്യക്തമാക്കി. കേരളത്തിലും സി.ജെ.പിക്ക് വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖരെ സംഘടനയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...