സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ് : എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഈ പ്രതിസന്ധിക്ക് മുന്നില്‍ നിസംഗരോ നിഷ്‌ക്രിയരോ വിധേയരോ ആയി മുഖ്യപങ്ക് മാധ്യമങ്ങളും മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പ്രതിസന്ധി നേരിടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിക്കു മുന്നില്‍ നിശബ്ദരായി നില്‍ക്കുകയും അതിനോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങളില്‍ പലതും അധികാരത്തിന്‍റെ ആര്‍പ്പുവിളി സംഘമാകാന്‍ വ്യഗ്രതകാട്ടുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള മാറ്റമാണിത്. ജനാധിപത്യത്തെ സംബന്ധിച്ച്‌ ഏറ്റവും നിരാശാജനകമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

ലോക പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 150-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അപകടകരമായ സാഹചര്യത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്നു. ദേശീയ പ്രശ്‌നങ്ങളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്.

തിരുവന്തപുരം വിവാന്റയിലെ ഏതന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. 21-ാം നൂറ്റാണ്ടില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ‘ദി വയര്‍’എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍ മുഖ്യ പ്രഭാഷണം നടത്തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...