എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ ; അടൂരിൽ ഒ​രാ​ൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ: വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ യുവാവ് അറസ്റ്റിൽ. ക​ന്യാ​കു​മാ​രി​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന റെ​യ്നാ​ൾ​ഡ് ടി. ​ജേ​ക്ക​ബാ​ണ് (പ്ര​യ്സ്മോ​ൻ, 23) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ സ്ഥി​ര​മേ​ൽ​വി​ലാസം ബീ​ഹാ​ർ പ​ട്ന​യി​ലേ​താ​ണ്. പ​റ​ക്കോ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​രം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ത​ട്ടി​പ്പു​സം​ഘ​ത്തി​ൽ മ​റ്റ് ഏ​താ​നും പേ​ർ​കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടുള്ളതായിട്ടാണ് വിവരം. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആരംഭിച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ സ്റ്റീ​ഫ​നാ​ണ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​ത്.

ഇ​യാ​ൾ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മ​റ്റു നാ​ലു പേ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും 60 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി മാ​റി​ത്താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജ​യ​രാ​ജി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​മ​നീ​ഷ്, അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാട്ടുപോത്ത് ആക്രമണം ; കുളത്തൂപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

0
കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ...

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍ ; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം

0
ഡൽഹി: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത്...

12 വയസ്സുകാരി ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട സംഭവം ; യുവാവിനെതിരേ പോക്‌സോ കേസ്

0
ആലുവ : ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം 12 വയസ്സുകാരിയെ പുണേയിൽവെച്ച് പിടികൂടിയ...

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ ; സ്വപ്ന സുരേഷ് അടക്കം...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന...