അടുത്ത അധ്യയനവർഷം മുതൽ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  അടുത്ത അധ്യയനവർഷം മുതൽഉത്തരാഖണ്ഡില്‍ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപവത്കരിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കോഴ്‌സുകൾ ഹിന്ദിയിൽ ലഭ്യമാക്കിയത്. എം.ബി.ബി.എസ്. കോഴ്‌സുകൾ ഹിന്ദിയിൽ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്. അവിടെ 97 ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധസമിതി ഒമ്പതു മാസത്തോളമെടുത്താണ് പുസ്തകം ഹിന്ദിയിൽ തയ്യാറാക്കിയത്. എല്ലാ വാക്കുകളും ഹിന്ദിയിലേക്കു മാറ്റിയിട്ടില്ല.

ഭോപാൽ ഗാന്ധി മെഡിക്കൽ കോളേജിലാണ് ആദ്യമായി പുസ്തകം അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലും ഹിന്ദിയിൽ എം.ബി.ബി.എസ്. പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...