മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ”പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു”- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പ്രോട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടാണ് ജലീലിന്റെ പ്രതികരണം.
15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ് ഖമറുദ്ദീനെതിരെ നടപടി. ഇദ്ദേഹം ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡിനെതിരെ 115 പരാതികളാണ് പോലീസിന് ലഭിച്ചത്. 80 പേരില്‍നിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചു. ജില്ലാ പോലീസ് ആസ്ഥാ നത്തെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.