Thursday, July 4, 2024 3:10 pm

എം.സി.ഖമറുദ്ദീനെ എം.എൽ.എ. സ്ഥാനത്തുനിന്ന്‌ രാജിവെപ്പിക്കാൻ മുസ്ലീം ലീഗ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.സി.ഖമറുദ്ദീനെക്കൊണ്ട് മഞ്ചേശ്വരം എം.എൽ.എ. സ്ഥാനം രാജിവെക്കാൻ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. കേസിന്റെ അന്വേഷണം നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കെ കഴിഞ്ഞദിവസം ചേർന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബാധ്യതകൾ ഖമറുദ്ദീൻ വ്യക്തിപരമായി തീർക്കേണ്ടതാണെന്നും അത് പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നുമുള്ള നിലപാടിലുറച്ച് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

വിഷയത്തിൽ അണികൾക്കിടയിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനും പാർട്ടിക്കുണ്ടായ പരിക്ക് മറികടക്കാനും ഖമറുദ്ദീന്റെ രാജിയിൽ കുറഞ്ഞ മറ്റൊരു നടപടിക്കും കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നേതൃത്വം കടുത്ത തീരുമാനത്തിന് നിർബന്ധിതരായത്. ആരോപണം ശക്തമായപ്പോൾ യു.ഡി.എഫ്. ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് ഖമറുദ്ദീനെ നീക്കിയിരുന്നു.
ആസ്തി വിറ്റ് ബാധ്യതകൾ തീർക്കുമെന്നാണ് നേരത്തേ പ്രശ്നം സംബന്ധിച്ച ചർച്ചയ്ക്കിടെ നേതൃത്വത്തെ ഖമറുദ്ദീൻ അറിയിച്ചിരുന്നത്. എന്നാൽ അത് സംബന്ധിച്ച് പഠിക്കാൻ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി നൽകിയ റിപ്പോർട്ടിൽ ആസ്തിയെക്കാളും ബാധ്യതകളാണ് മുഴച്ചുനിന്നത്. എണ്ണൂറോളം പേർക്കായി 120 കോടിയോളം രൂപ നൽകാനുണ്ടെങ്കിലും ആസ്തിയായി ജൂവലറി മാനേജ്മെന്റിന്റെ കൈവശമുള്ളത് 10 കോടി രൂപയിൽ താഴെയാണെന്നായിരുന്നു മാഹിൻ ഹാജിയുടെ റിപ്പോർട്ട്.

തന്റെ ഒരു അഭ്യുദയകാംക്ഷി 200 ഏക്കർ കൈമാറുമെന്നും അത് ഉപയോഗിച്ച് ബാധ്യതകൾ തീർക്കാനാകുമെന്നും ഖമറുദ്ദീൻ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടുള്ള രേഖകളോ വിവരങ്ങളോ കൈമാറാൻ ഖമറുദ്ദീന് സാധിച്ചില്ലെന്നാണ് അറിയുന്നത്. ജൂവലറി ചെയർമാൻ എം.സി.ഖമറുദ്ദീനും മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളും കമ്പനി ചട്ടങ്ങൾ ലംഘിച്ച് ആസ്തിവകകൾ മറിച്ചുവിറ്റത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ പുറത്തുവന്നതും പ്രശ്നത്തിൽ ഇടപെട്ട ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു. എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ആണ് കേസ്‌ ഇപ്പോൾ അന്വേഷിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി

0
പട്ടാമ്പി : യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി....

ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി : സത്യപ്രതിജ്ഞ ജൂലൈ ഏഴിന്

0
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ജൂലൈ ഏഴിന് സത്യപ്രതിജ്ഞ ചെയ്യും....

മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം....