വന്ദേഭാരത് എട്ടാം ഘട്ടം : കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വന്ദേഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 112 വിമാനങ്ങൾ. ഇൻഡിഗോ എയർലൈൻസ് കേരളത്തിലേക്ക് 18 സർവ്വീസുകൾ നടത്തും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 1,06,000 ഇന്ത്യക്കാർ കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് കുവൈത്തിൽ നിന്നുള്ള വിബിഎം സർവീസ് നടത്തുന്നത്. കേരളത്തിലേക്ക് 18 സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നവംബർ 3നും 26നും ഇടയിൽ കൊച്ചിയിലേക്ക് അഞ്ചും കോഴിക്കോടേക്ക് ഏഴും കണ്ണൂരിലേക്കു നാലും തിരുവനന്തപുരത്തേക്ക് രണ്ടും വിമാനങ്ങളുമാണ് യാത്ര നടത്തുക. ഇതിനു പുറമെ കുവൈത്ത് എയർ വേസ്, ജസീറ എയർവെയ്‌സ് എന്നിവയുടെ ചാർട്ടേർഡ് വിമാനങ്ങളും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.

വന്ദേഭാരത മിഷൻ വിമാനങ്ങളിലും ചാർട്ടേർഡ് വിമാനങ്ങളിലുമായി ഇതുവരെ 1,06,000 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസ്സി അറിയിച്ചു. എംബസ്സിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 146000 പേരാണ് ഇതുവരെ രെജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് പോകാൻ താൽപര്യമുള്ള പൗരന്മാർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന് എംബസി നിർദേശിച്ചു. നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികളുടെ യഥാർത്ഥ കണക്ക് ലഭ്യമാക്കാൻ എംബസി കഴിഞ്ഞ ദിവസം പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു.

അതിനിടെ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...