ഫ്രഞ്ച് നിര്‍മ്മിത മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഫ്രഞ്ച് നിര്‍മ്മിത മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ രാത്രിയോടെ അംബാലയിലെ വ്യോമതാവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച്‌ ജൂലൈ 28ന് ഇന്ത്യയിലെത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാന്‍സിലാണുള്ളത്.

ഫ്രഞ്ച് വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാല്‍ നിര്‍മിക്കുന്നത്. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍. 59,000 കോടി രൂപയുടെ കരാറില്‍ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട് രാജ്യത്ത് വന്‍വിവാദമുയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....