തിരുവനന്തപുരം : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദ്ദീന് എം.എല്‍.എയെ യു.ഡി.എഫ് ജില്ല ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കാന്‍ ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായതോടെയാണ് മുസ്ലീം ലീഗ് എം.എല്‍.എയായ കമറുദ്ദീനെ മാറ്റുന്നത്. സ്ഥാനത്തുനിന്ന് മാറാന്‍ കമറുദ്ദീന് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതോടെ ജോസഫ് ഗ്രൂപ്പിന്റെ മുന്നണിയിലെ സ്ഥാനമാനങ്ങള്‍ വെട്ടിക്കുറച്ചു. കോട്ടയം ജില്ലാ യു.ഡി.എഫ് അധ്യക്ഷ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നല്‍കും. പത്തനംതിട്ട ജില്ലാ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. മൂന്നു ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനം ജോസഫിന് നല്‍കും.