ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ നവവരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുറവിലങ്ങാട് എം.സി റോഡില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്ബില്‍ കുഞ്ഞുമോന്‍-അന്നമ്മ ദമ്പതികളുടെ മകന്‍ റോബിന്‍ കെ.ജോണാണ്​ (28) മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ 7.30ഓടെയാണ് സംഭവം. പുതുവേലി കോളേജിന് സമീപമായിരുന്നു അപകടം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. പെരുമ്പാവൂര്‍ യൂണിപവര്‍ കമ്പനിയില്‍ ടെക്നീഷനാണ്​. മാര്‍ച്ച്‌ 19നായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായി വിവാഹം കഴിഞ്ഞത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: പ്രിന്‍സി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...