എം.സി ഷെറീഫ് മാതൃകാ പൊതുപ്രവര്‍ത്തകന്‍ : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.സി ഷെരീഫ് ആര്‍ജ്ജവത്വമുള്ള മാതൃക പൊതു പ്രവര്‍ത്തകനായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എം.സി ഷെറീഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധിയും രാഷ്ട്രീയ പ്രവര്‍ത്തകനുമെന്ന നിലയില്‍ ജീവിതം മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച് സ്വാര്‍ത്ഥതയില്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തനം നടത്തിയതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. എം.സി. ഷെറീഫിന്‍റെ വേര്‍പാട് ജില്ലയില്‍ പൊതുവേയും പത്തനംതിട്ടയില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, ഡി.സി.സി പോഷക സംഘടനാ നേതാക്കളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, കെ.കെ. റോയിസണ്‍, അജീബ എം. സാഹിബ്, രജനി പ്രദീപ്, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, ചിറ്റൂര്‍ ശങ്കര്‍, റോജിപോള്‍ ഡാനിയേല്‍, എം.വി. ഫിലിപ്പ്, എലിസബത്ത് അബു, സിന്ധു അനില്‍, കെ.ജി. അനിത, രമാ ജോഗീന്ദര്‍, അനിത കുമാരി, ജെറി മാത്യു സാം, ബിജു വര്‍ഗീസ്, ആര്‍. ദേവകുമാര്‍, ദീനാമ്മ റോയി, സിബി താഴത്തില്ലത്ത്, നഹാസ് പത്തനംതിട്ട, റ്റി.എച്ച്. സിറാജുദ്ദീന്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, എം.ആര്‍. രമേശ്, ടൈറ്റസ് കാഞ്ഞിരമണ്ണില്‍, ജോമോന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...