സി.പി.എം നേതാവ് പി.ജെ. ജോണ്‍സണ്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റും മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായിരുന്ന പി.ജെ. ജോണ്‍സണ്‍ സി.പി.എമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍സണ്‍ അടുത്തകാലത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ ഭരണപരമായ കെടുകാര്യസ്ഥതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിതിനെതുടര്‍ന്ന് സി.പി.എമ്മില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു.

ഡി.സി.സി ഓഫീസായ പത്തനംതിട്ട രാജീവ് ഭവനില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വികരിച്ചത്. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ചു. വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, ഇലന്തൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ.പി. മുകുന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ ജയന്‍ ഓമല്ലൂര്‍, ശശി ഭൂഷണ്‍, സോജന്‍ ജോര്‍ജ് എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...