കുവൈറ്റിലെ ചിറ്റാറുകാരുടെ “ചിറ്റാറോണം 2025” ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ ചിറ്റാർ സ്വദേശികളുടെ സാംസ്‌കാരിക കൂട്ടായ്മയായ “ചിറ്റാറുകാർ ഇൻ കുവൈറ്റ് ” ന്റെ നേത്രുത്വത്തില്‍  “ചിറ്റാറോണം2025″ആഘോഷിച്ചു. ഇതോടൊപ്പം കൂട്ടായ്മയുടെ 10 -മത് വാർഷികവും കുടുംബ സംഗമവും നടത്തി. കുവൈറ്റിലെ കബദിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗം സജിരാജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ്‌ റോബി മണിയാകുന്നിൽ ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരാജ് ടി.എസ്, വനിതാവേദി കോർഡിനേറ്റർ ലൗലി തോമസ്, ട്രഷറർ ഷൈജു എസ് ബാലൻ, ദിനു കമൽ, ഷിജു മാത്യു, രാജചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

ചിറ്റാറിന്റെ ഗ്രാമീണ നന്മയും ഒരുമയും സമന്വയിപ്പിച്ച പരിപാടികൾക്ക് സന്ധ്യ സജീവ്, ഷാജി ജോയ്, സുനിൽ കുമാർ, അജു കെ മാത്യു, എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന നാടൻ കലാ കായിക പരിപാടികൾ, പാരഡൈസ് റെസ്റ്റോറന്റിന്റെ വിഭവ സമൃദ്ധമായ ഓണസദ്യ, ഹൽവാസ് കുവൈറ്റിന്റെ ഗാനമേള എന്നിവയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. നോർക്ക പ്രവാസി ക്ഷേമനിധി, ഹെൽത്ത്‌ ഇൻഷുറൻസ് എന്നിവക്കായി പ്രത്യേക ഹെല്പ് ഡസ്ക് പ്രവർത്തിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രിൻസ് കോശി സമ്മേളനത്തിന് നന്ദി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....