കോന്നിയുടെ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ട് : നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയുടെ വികസന മുന്നേറ്റത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വമായിട്ട് 6 വർഷം പൂർത്തിയാകുന്നു. നാടിന് 200 കോടിയുടെ വികസന പദ്ധതികൾ സമ്മാനിച്ചാണ് എം.എൽ.എ വാർഷികം ആഘോഷിക്കുന്നത്.
2019 ഒക്ടോബർ 24 നാണ് അഡ്വ. കെ.യു.ജനീഷ് കുമാറിനെ എം.എൽ.എ യായി തെരഞ്ഞെടുത്തത്. 28 നായിരുന്നു സത്യപ്രതിഞ്ജ. ജനപ്രതി തിധിയായി 6 വർഷം പൂർത്തിയാകുമ്പോൾ 6 ദിവസം കൊണ്ട് 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ.പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വീണാ ജോർജ്ജ് ഉൾപ്പടെ നിരവധി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനത്തിൻ്റെ ഭാഗമാകും. നിർമ്മാണം പൂർത്തീകരിച്ചവയും നിർമ്മാണ തുടക്കം കുറിക്കുന്നവയുമായ നിരവധി പദ്ധതികളാകും ഉദ്ഘാടനം ചെയ്യുക.

ഓരോ ദിവസത്തെയും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഓരോ പ്രദേശത്തും പൂർത്തിയായി വരുന്നു. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങളാണ് ഉദ്ഘാടനത്തിനായി നടക്കുന്നത്. നാളെ (ഒക്ടോബർ 23) 110.94 കോടിയുടെ പൊതുമരാമത്ത് റോഡ് വികസന പ്രവർത്തനങ്ങൾ അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓരോ ദിവസവും കോടികളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. നങ്ങളെ ചേർത്തു നിർത്തി നടത്തിയ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ടാണ് പൂർത്തിയാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കാൽനൂറ്റാണ്ടായി അനുഭവിച്ച വികസന പിന്നോക്കാവസ്ഥയിൽ നിന്നും കോന്നി മുന്നേറ്റം നടത്തിയ ആറാണ്ടാണ് കടന്നു പോയത്.

കോന്നിയിലെ പ്രധാന പാത പൂർത്തിയാക്കാൻ കഴിഞ്ഞതും മെഡിക്കൽ കോളേജിനെ യാഥാർത്ഥ്യമാക്കിയതും പുതിയ 3 നേഴ്സിംഗ് കോളേജ് ആരംഭിച്ചതും ചിറ്റാറിൽ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിർമ്മാണം ആരംഭിച്ചതും കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മിച്ചതും മലയോര മേഖലയിലടക്കം എല്ലാ റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറ്റാൻ കഴിഞ്ഞതും കോടികൾ മുടക്കി പുതിയ ആശുപത്രി കെട്ടിടങ്ങൾ തീർത്തതും ഉൾപ്പടെ കോന്നിയിൽ വികസന പെരുമഴ തീർക്കാൻ കഴിഞ്ഞു. കരിയാട്ടം കോന്നിക്ക് 10 ദിവസത്തെ ഉത്സവം സമ്മാനിച്ചെങ്കിൽ ആറാം വാർഷികത്തിൽ 6 ദിവസം വികസന ഉത്സവം തീർക്കുകയാണ്. എല്ലാ ഉദ്ഘാടന പരിപാടികളിലും ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായും എം.എൽ.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...