നാളെ (ഒക്ടോബർ 23) ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി: നിയോജക മണ്ഡലത്തിൽ 110.94 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് വികസന പ്രവർത്തികൾ നാളെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. 18 കോടി രൂപ അനുവദിച്ച് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ് – മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ – ട്രാൻസ്ഫോമർ ജംഗ്ഷൻ – ആനകുത്തി – കുമ്മണ്ണൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കുമ്മണ്ണൂർ ജംഗ്ഷനിൽ രാവിലെ 10 മണിക്ക് നടക്കും.

6 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന കോന്നി – വെട്ടൂർ – കൊന്നപ്പാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും 2.57 കോടി രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ച കോന്നി മിനി ബൈപ്പാസിന്റെയും (TVM ആശുപത്രിപ്പടി – കോന്നി പോലീസ് സ്റ്റേഷൻ – ഇളങ്ങവട്ടം ക്ഷേത്രം റോഡ് ) ഉദ്ഘാടനവും 10.30 ന് കോന്നിയിലും 5 കോടി രൂപ ചിലവിൽ മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും 6.20 കോടി രൂപ അനുവദിച്ച് വെട്ടൂർ- കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച നിർമിക്കുന്ന മലയാലപ്പുഴ ബസ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11 മണിക്ക് മലയാലപ്പുഴയിൽ നടക്കും.

ഏഴു കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചള്ളംവേലിപ്പടി – പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റെയും, 3.85 കോടി രൂപയ്ക്ക് പ്രമാടം പഞ്ചായത്ത്പടി- കൊട്ടിപിള്ളേത്ത് – ഐരെത്ത് വിള റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11.30 ന് പൂങ്കാവ് ജംഗ്ഷനിലും, 61.17 കോടി രൂപ അനുവദിച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഉദ്ഘാടനം ഉച്ചക്ക് രണ്ട് മണിക്ക് കൊടുമൺ ജംഗ്ഷനിലും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...