തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വികസന സദസിൽനിന്നും ഒളിച്ചോടിയ യുഡിഎഫ് തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സമരം സിപിഐ(എം) പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗം പ്രവീൺ പ്രസാദ്, സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മറ്റി അംഗം കെ വി സുഭാഷ്, സിപിഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പി ആർ, പഞ്ചായത്ത് അംഗങ്ങളായ വി വി സത്യൻ, എ ആർ സ്വഫു, പി എൻ പത്മകുമാരി, സിഡിഎസ് ചെയർപേഴ്സൺ സി എസ് ബിന്ദു, ലോക്കൽ കമ്മറ്റി അംഗം സി വി രാജൻ, രഘുകുമാർ പി സി തുടങ്ങിയവർ സംസാരിച്ചു.

തണ്ണിത്തോട്ടിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പദ്ധതി നിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിട്ടുള്ളത്. വികസന ഫണ്ട് ഇനത്തിൽ 8 കോടി രൂപയാണ് നഷ്ട്ടപ്പെടുത്തിയത്. വികസന സെമിനാർ നടത്തിയാൽ ജനം ഇത് ചോദ്യം ചെയ്യുമെന്ന് മനസിലാക്കിയ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും തണ്ണിത്തോട്ടിൽ വികസന സെമിനാർ നടത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അഡ്വ. ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി കോടികണക്കിന് രൂപയുടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് തണ്ണിത്തോട്ടിൽ നടന്നുവരുന്നത്. ഈ കാര്യവും വികസന സെമിനാറിൽ ചർച്ചയാകും എന്ന കാര്യവും യുഡിഎഫ് ഭരണക്കാരെ ഭയപ്പാടിലാഴ്ത്തി. ജനവികാരം ഭയന്ന് വികസന സെമിനാർ നടത്താതെ ഒളിച്ചോടിയ തണ്ണിത്തോട്ടിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ തുടർ സമരങ്ങൾ എൽഡിഎഫ് സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...